അരൂരിൽ നിർമ്മാണത്തിലിരുന്ന അരൂർ–തുറവൂർ ആകാശപാതയിലെ ഗർഡറുകൾ തകർന്നുവീണ അപകടത്തിൽ പിക്കപ്പ് ഡ്രൈവർ ദാരുണമായി മരിച്ചു. ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷ് ആണ് മരിച്ചത്. പുലർച്ചെയായിരുന്നു അപകടം. ഗർഡറുകൾ പെട്ടെന്ന് തകർന്നുവീണ് പിക്കപ്പിന് മുകളിൽ പതിക്കുകയായിരുന്നു. മണിക്കൂറുകളോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ പിക്കപ്പ് പൊളിച്ച് ഡ്രൈവറുടെ മൃതദേഹം പുറത്തെടുത്തു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ആലപ്പുഴ ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് വാഹനങ്ങൾ വഴിമാറ്റിയാണ് പോകുന്നത്.Pickup driver dies after girders of Aroor-Thuravoor skyway collapse
