കോട്ടയം: ദേശീയ പാര്‍ട്ടിയായ നാഷണലിസ്റ്റ് കോണ്‍ഗ്രസ്സ് പാര്‍ട്ടി (എന്‍സിപി) സംസ്ഥാനത്ത് കാര്യക്ഷമമായ പ്രവര്‍ത്തനത്തിലൂടെ മുന്നേറുന്ന ഈ അവസരത്തില്‍ സമാജ് വാദി പാര്‍ട്ടി (എസ് പി ) കേരള ഘടകം കേരള പിറവി ദിനത്തിൽ (2025നവംബർ ഒന്നിന്) എന്‍സിപിയില്‍ ലയിച്ചു. സമാജ് വാദി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സജി പോത്തന്, ദേശീയ വര്‍ക്കിംഗ് കമ്മിറ്റി അംഗം പന്തളം മോഹന്‍ദാസ്, സംസ്ഥാന, ജില്ലാ ഭാരവാഹികളും അണികളും ഉള്‍പ്പെടെ അഞ്ഞൂറോളം പേരാണ് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി എന്‍സിപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചത്.NCP-Samajwadi Party merger meeting in Kottayam today
ഇരു ദേശീയ പാര്‍ട്ടികളും കേരളത്തിൽ ഒന്നാകുന്ന ലയന സമ്മേളനം, നവംബർ 12 ന് കോട്ടയം ശാസ്ത്രി റോഡിലെ ദർശന ആഡിറ്റോറിയത്തിൽ വച്ച് നടക്കും. പൊതുസമ്മേളനം എൻ സി പി ദേശീയ ജനറൽ സെക്രട്ടറിയും, മുൻ കേന്ദ്ര മന്ത്രിയുമായ ശ്രീ.സുബോദ് മോഹിതേ പാട്ടീൽ ഉദ്ഘാടനം ചെയ്യും. പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയും, സംസ്ഥാന പ്രസിഡൻ്റുമായ ശ്രീ. എൻ എ മുഹമ്മദ് കുട്ടി അധ്യക്ഷനാകും. പാര്‍ട്ടി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ശ്രീ.സജി പോത്തന് തോമസ്, ദേശീയ കമ്മിറ്റി അംഗവും സംസ്ഥാന വൈസ് പ്രസിഡൻ്റുമായ ശ്രീ.കെ .എ ജബ്ബാർ, ദേശീയ വര്‍ക്കിംഗ് കമ്മിറ്റി അംഗം ശ്രീ. പന്തളം മോഹന്‍ദാസ്, പാർട്ടി സംസ്ഥാന ട്രഷറർ റോയി ചെമ്മനം, സംഘടനാ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. കല്ലറ മോഹൻ ദാസ്, പാർട്ടി ജനറൽ സെക്രട്ടറിമാരായ ശ്രീ. കെ.കെ ഷംസുദ്ദീൻ, അഡ്വ.ഷാജി തെങ്ങും പിളളിൽ, അഡ്വ.സൈഫുദ്ദീൻ, ശ്രീ.എം.ബി ജയചന്ദ്രൻ കൂട്ടിക്കൽ, ശ്രീമതി.പി.എം സൈനബ, ശ്രീ.ബെൻ ഇൻ്റിക്കാട്ടിൽ, കോട്ടയം ജില്ലാ പ്രസിഡൻ്റ് ശ്രീ.പി.ജി സുഗുണൻ, ഡോ.ശിവാനി ഭായി എന്നി നേതാക്കൾ പങ്കെടുക്കും.
