പെരിന്തൽമണ്ണ:ജനപ്രതിനിധികളുടെ ഉത്തരവാദിത്വവും ജനസേവനത്തിന്റെ പ്രാധാന്യവും കൂടുതൽ ആഴത്തിൽ മനസിലാക്കി പൊതുസേവന രംഗത്ത് ഫലപ്രദമായി പ്രവർത്തിക്കാൻ സഹായിക്കുന്ന ‘നിങ്ങൾക്കുമാകാം ജനപ്രതിനിധി എന്ന പരിശീലന സെമിനാർ നവംബർ 2-ന് പെരിന്തൽമണ്ണയിൽ നടക്കും.’You too can be a representative of the people’ seminar held in Perinthalmanna
ഞായറാഴ്ച രാവിലെ 9.30ന് പെരിന്തൽമണ്ണ വ്യാപാരഭവൻ ഓഡിറ്റോറിയത്തിലാണ് സെമിനാർ ആരംഭിക്കുന്നത്. പരിപാടി ട്രയാങ്കിൾ സാംസ്കാരിക സംഘടനയാണ് സംഘടിപ്പിക്കുന്നത്. പെരിന്തൽമണ്ണ നഗരസഭ ചെയർമാൻ പി. ഷാജി ഉദ്ഘാടനം നിർവഹിക്കും. ട്രയാങ്കിൾ ചെയർമാൻ എൻ. എ. മുഹമ്മദ് കുട്ടി അധ്യക്ഷത വഹിക്കും. റിട്ട. കേരള ഓഡിറ്റ് വകുപ്പ് ജോയിന്റ് ഡയറക്ടറും എഴുത്തുകാരനുമായ കെ. വി. അനിൽകുമാർ വിഷയാവതരണം നടത്തും.
പൊതു ജീവിതത്തിലൂടെ സാമൂഹിക വികസനത്തിൽ യുവാക്കളും പുതുതായി രംഗത്തെത്തുന്ന ജനപ്രതിനിധികളും സജീവമായി പങ്കാളികളാകണമെന്ന് ലക്ഷ്യമിട്ടാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: 94960 40444
