കൊല്ലം കൊട്ടിയത്ത് രോഗിയെ കൊണ്ടുപോകുന്ന ആംബുലൻസ് തടഞ്ഞുനിർത്തി ഡ്രൈവറെ മർദിച്ചതായി പരാതി. ബൈക്കിൽ യാത്ര ചെയ്തവർ ആംബുലൻസിന് സൈഡ് നൽകാത്തതിനെച്ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിലേക്ക് വഴിമാറിയത്. മൂന്നംഗ ബൈക്ക് സംഘമാണ് ഡ്രൈവറെ മർദിച്ചതെന്നാണ് പരാതി. ഇന്നലെ രാത്രി ഒമ്പത് മണിയോടെ സംഭവമുണ്ടായി. അക്രമികൾ ആംബുലൻസിന്റെ മിറർ അടിച്ച് തകർത്തതായും പറയുന്നു. പരുക്കേറ്റ ഡ്രൈവർ, പത്തനാപുരം സ്വദേശി ബിവിൻ, സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.Ambulance driver beaten up in Kottiyath
