കോഴിക്കോട്: പോക്സോ കേസിലെ അതിജീവിതയായ പെൺകുട്ടിയെ ഷെൽട്ടർ ഹോമിൽ നിന്ന് കാണാതായി. രണ്ട് തവണ പീഡനത്തിന് ഇരയായതിനെ തുടർന്ന് ബാലസംരക്ഷണ സമിതി (CWC) ഇടപെട്ട് പെൺകുട്ടിയെ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിരുന്നു. ഇപ്പോൾ പഠനം തുടരുന്ന വിദ്യാർത്ഥിനി രാവിലെ സ്ഥാപനത്തിൽ നിന്ന് പുറപ്പെട്ടെങ്കിലും തുടർന്ന് മടങ്ങിയെത്തിയില്ല.POCSO case survivor girl goes missing
ഇതോടൊപ്പം, ഷെൽട്ടർ ഹോമിൽ സുരക്ഷിതയല്ലെന്നും തനിക്കൊപ്പം താമസിക്കാൻ അനുവദിക്കണമെന്നുമുള്ള ആവശ്യവുമായി പെൺകുട്ടിയുടെ അമ്മ മുഖ്യമന്ത്രിക്ക് കത്തയച്ചതും ഹൈക്കോടതിയെ സമീപിച്ചതുമാണ്. ഈ അപേക്ഷയിൽ നടപടി പ്രതീക്ഷിക്കുന്നതിനിടെ തന്നെയാണ് പെൺകുട്ടി കാണാതായത്. സംഭവത്തിൽ ചേവായൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
