കോട്ടയം: പുതുപ്പള്ളിയിലെ വികസന സദസിന് മുന്നിൽ മഴയത്ത് കുത്തിയിരുന്ന് ചാണ്ടി ഉമ്മൻ പ്രതിഷേധം നടത്തി. അനുമതി ലഭിക്കാതെയാണ് മിനി സിവിൽ സ്റ്റേഷൻ പദ്ധതിക്ക് ഉമ്മൻ ചാണ്ടിയുടെ പേരും ചിത്രവും ഉപയോഗിച്ചതെന്ന് ചാണ്ടി ഉമ്മൻ ആരോപിച്ചു.Chandy Oommen protests by sitting in the rain in Puthuppally
പണി പൂർത്തിയാകാത്ത മിനി സിവിൽ സ്റ്റേഷനിന് ഉമ്മൻ ചാണ്ടിയുടെ പേര് നൽകുന്നത് രാഷ്ട്രീയ പാപ്പരത്തം ആണെന്ന് അദ്ദേഹം വിമർശിച്ചു. “ഇത് അംഗീകരിക്കാൻ കഴിയില്ല. തർക്കമല്ല, പ്രതിഷേധമാണ് രേഖപ്പെടുത്തുന്നത്. അഞ്ചുവർഷമായി പണി തീരാത്ത കെട്ടിടത്തിന് പിതാവിൻ്റെ പേര് നൽകുന്നത് അനുവദിക്കാനാകില്ല,” എന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
