ഡിസിസി അധ്യക്ഷ സ്ഥാനത്ത് തുടരാൻ താൽപര്യമില്ലെന്ന് എൻ. ശക്തൻ വ്യക്തമാക്കി. തന്നെ സ്ഥാനത്ത് നിന്ന് ഒഴിവാക്കാത്ത പക്ഷം രാജി സമർപ്പിക്കുമെന്ന് അദ്ദേഹം നേതൃത്വം അറിയിച്ചിട്ടുണ്ട്. ഡിസിസി അധ്യക്ഷ പദവി ശക്തന് നൽകിയിരുന്നത് താൽക്കാലികമായിരുന്നു, പുതിയ അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കാമെന്നായിരുന്നു നേതൃത്വത്തിന്റെ ഉറപ്പ്. എന്നാൽ പുനഃസംഘടനയിൽ ആ തീരുമാനം നടപ്പായില്ല. ഇതോടെ ശക്തന് കെപിസിസി വൈസ് പ്രസിഡന്റ് പദവിയും നഷ്ടമായി. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുക്കുന്ന ശക്തന്, നിലവിലെ പദവി തടസ്സമാകുമെന്ന ആശങ്കയിലാണ്. തിരുവനന്തപുരത്തേക്ക് മാത്രം പുതിയ ഡിസിസി അധ്യക്ഷനെ പ്രഖ്യാപിക്കാനാകുമെന്നും, തീരുമാനം നീളുന്ന പക്ഷം രാജി സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.N Shakthan says he cannot continue as DCC president
