ഇന്ത്യയില്‍ അതിദാരിദ്രരില്ലാത്ത ഏക സംസ്ഥാനം കേരളം ആണെന്ന് അഭിമാനത്തോടെ പ്രഖ്യാപിക്കാമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി. വൻകിട വികസനത്തോടൊപ്പം പൊതുജനങ്ങളുടെ ജീവിതത്തെ സ്പർശിക്കുന്ന പദ്ധതികളിലും സംസ്ഥാനം പ്രാധാന്യം നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം ഇത് പറഞ്ഞു കൊണ്ട് കോഴിക്കോട് കോർപ്പറേഷനെ അതിദാരിദ്രരില്ലാത്ത കോർപ്പറേഷനായി പ്രഖ്യാപിച്ചു.Kerala is the only state in India without extreme poverty, says PA Muhammad Riyaz
ഇടതുപക്ഷ സർക്കാർ നവംബര്‍ 1ന് കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ്. കേരളത്തില്‍ ആദ്യമായി ധര്‍മ്മടം നിയോജകമണ്ഡലമാണ് അതിദാരിദ്ര്യമുക്തമാകുന്നത്. അതിദാരിദ്ര കുടുംബങ്ങളെ കണ്ടെത്തുന്നതിന് ഭക്ഷണം, ആരോഗ്യം, വാസസ്ഥലം, വരുമാനം എന്നിവയാണ് അടിസ്ഥാന മാനദണ്ഡങ്ങള്‍. അവര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും, ഭക്ഷണം, മരുന്നുകൾ, സാന്ത്വന ചികിത്സ, ആരോഗ്യസഹായ ഉപകരണങ്ങൾ എന്നിവ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ലഭ്യമാക്കുകയും ചെയ്യും. അടിസ്ഥാന രേഖകളില്ലാത്ത എല്ലാ കുടുംബങ്ങൾക്കും ആധാർ, വോട്ടർ ഐഡി, റേഷൻ കാർഡ്, ബാങ്ക് അക്കൗണ്ട് തുടങ്ങി 13 വകരൂപത്തിലുള്ള രേഖകളും ഉറപ്പാക്കും.
