കളമശേരി: ഇന്ത്യന്‍ ഭരണ ഘടനയെ കുറിച്ച് ആഴത്തില്‍ പഠിക്കാന്‍ ജനങ്ങള്‍ തയ്യാറാകണം. ഭരണ ഘടന രൂപീകൃതമായതിനു പിന്നിലെ ചരിത്രം പഠിക്കുകയും പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യണം. ഇന്ത്യയുടെ വൈവിധ്യങ്ങള്‍ നമുക്ക് ഓരോരുത്തര്‍ക്കും അവകാശപ്പെട്ടതാണ്. ചരിത്രം ക്യത്യമായി മനസിലാക്കി വളര്‍ന്നു വരുന്ന യുവ സമൂഹം ജനാധിപത്യത്തിന്റെ കാവലാളുകളായി മാറണമെന്നും ഹൈക്കോടതി മുന്‍ ജസ്റ്റിസ് അബ്ദുല്‍ റഹീം കളമശേരിയില്‍ പറഞ്ഞു. The young community, who grow up with a true understanding of history, should become the guardians of democracy, said former High Court Justice Abdul Rahim in Kalamassery.
സാമൂഹിക സന്നദ്ധ സംഘടനയായ ട്രയാങ്കിളിന്റെ നേതൃത്വത്തില്‍ നിങ്ങള്‍ക്കും ആകാം ജനപ്രതിനിധി എന്ന പേരില്‍ കളമശേരി സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിശീലന സെമിനാര്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജസ്റ്റിസ് അബ്ദുല്‍ റഹീം.
മഹാത്മ ഗാന്ധി വിഭാവന ചെയ്ത ഗ്രാമ സ്വരാജ് എന്ന ആശയം മുന്‍ നിര്‍ത്തി സംഘടിപ്പിച്ച പരിപാടിയില്‍ ട്രയാങ്കിള്‍ ചെയര്മാന് എന്‍.എ മുഹമ്മദ് കുട്ടി അധ്യക്ഷനായിരുന്നു. പിജെ ആന്റണി, കെവി അനില്‍ കുമാര്‍ എന്നിവര്‍ പരിശീലന ക്ലാസുകള്‍ക്ക് നേതൃത്വം നല്കി. കളമശേരി നഗര സഭ കൗണ്‍സിലര്‍ ബിന്ദു മനോഹരന്, സംഘാടക സമിതി ഭാരവാഹികളായ കല്ലറ മോഹന്‍ദാസ്, അഡ്വക്കേറ്റ് കെബി മോഹനന് എന്നിവര്‍ സംസാരിച്ചു.

