കൊച്ചി: ഹിജാബ് വിവാദത്തെ തുടര്‍ന്ന് രണ്ട് ദിവസം അടഞ്ഞുകിടന്ന പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂള്‍ ഇന്ന് വീണ്ടും തുറന്നു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ഇന്ന് സ്കൂളില്‍ ഹാജരാകില്ലെന്നാണ് ലഭ്യമായ വിവരം. സ്കൂള്‍ പരിസരത്ത് കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.Palluruthy hijab controversy: St. Rita’s School reopens
വിവാദത്തില്‍ സമവായം നടന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് പിടിഎ പ്രസിഡന്റ് പ്രതികരിച്ചു. എംപി മാനേജ്മെന്റുമായോ പിടിഎയുമായോ ചര്‍ച്ച നടത്തിയിട്ടില്ലെന്നും രക്ഷിതാക്കളോട് മാത്രം സംസാരിച്ചിരിക്കാനിടയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടിയുടെ പിതാവ് സ്കൂളിന്റെ നിയമാവലി അനുസരിച്ച് യൂണിഫോം ധരിച്ച് കുട്ടി ഇനി മുതല്‍ സ്കൂളില്‍ എത്തുമെന്ന് അറിയിച്ചിരുന്നു. ഹൈബി ഈഡന് എംപിയുടെയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെയും ഇടപെടലിന് പിന്നാലെയായിരുന്നു ഈ തീരുമാനം.
“വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സ്കൂളിന്റെ നിയമങ്ങളും ചട്ടങ്ങളും പാലിക്കണം. ഒരാളുടെ കാരണത്താല്‍ അതില്‍ ഇളവ് വരുത്താനാവില്ല,” എന്ന് പിടിഎ പ്രസിഡന്റ് വ്യക്തമാക്കി. സമവായത്തിന്റെ ഭാഗമായി കുട്ടിക്ക് സ്കൂളില്‍ പഠനം തുടരാനുള്ള ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, വിദ്യാര്‍ത്ഥിനിക്ക് ഹിജാബ് ധരിച്ച് സ്കൂളില്‍ എത്താനുള്ള അവകാശം അനുവദിക്കണമെന്ന നിലപാടിലാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. എന്നാല്‍ ഈ വിഷയത്തില്‍ സ്കൂള്‍ മാനേജ്മെന്റ് ഇപ്പോഴും എതിർപ്പ് പ്രകടിപ്പിക്കുന്നു.
