ശബരിമല ശിൽപ്പപാളിയിലെ സ്വർണക്കവർച്ച കേസിൽ പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്. സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട ‘സ്മാർട്ട് ക്രിയേഷൻസ്’എന്ന സ്ഥാപനത്തിൽ നിരവധി ദുരൂഹതകളാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.Sabarimala gold heist: Documents in Smart Creation are mysterious
സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട പ്രധാന രേഖകൾ ആ സ്ഥാപനത്തിൽ നിന്ന് കണ്ടെത്താൻ അന്വേഷണ സംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ല. പ്രത്യേകിച്ച്, 2019 ആഗസ്റ്റ് 29-ലെ എൻട്രി രേഖകൾ ഉൾപ്പെടെ പ്രധാന രേഖകൾ കാണാനില്ല എന്നതാണ് അന്വേഷണ സംഘത്തെ കൂടുതൽ സംശയത്തിലാക്കിയിരിക്കുന്നത്.
ഇത്തരം രേഖാ ദുരൂഹതകളെ തുടർന്ന്, സിഇഒ പങ്കജ് ഭണ്ടാരിയെ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്താൻ പ്രത്യേക സംഘം തീരുമാനിച്ചിട്ടുണ്ട്. അതേസമയം, കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവൻ എച്ച്. വെങ്കിടേഷ് ഇന്ന് ശബരിമലയിൽ എത്തും. സംഘത്തിന്റെ പ്രത്യേക യോഗവും ഇന്ന് ചേരും.
കഴിഞ്ഞ ദിവസമാണ് സ്വർണക്കവർച്ച കേസിൽ രജിസ്റ്റർ ചെയ്ത രണ്ട് എഫ്ഐആറുകളും പത്തനംതിട്ട റാന്നി കോടതിയിൽ സമർപ്പിച്ചത്.
