കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ ലഹരി കുത്തിവെച്ച അന്തർസംസ്ഥാന യുവാവ് മരണപ്പെട്ടു. ഹെറോയിൻ കുത്തിവെച്ചതാണ് മരണകാരണമെന്ന് പ്രാഥമിക വിവരം. സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം.Drug injection in Perumbavoor: Interstate youth dies
മരിച്ച യുവാവിനെപ്പറ്റിയുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല.സംഭവവുമായി ബന്ധപ്പെട്ട് അസം സ്വദേശിയായ വസിം എന്നയാളെ പൊലീസ് പിടികൂടി. മരിച്ച യുവാവിനൊപ്പം വസിംയും സംഭവസ്ഥലത്ത് ഉണ്ടായിരുന്നുവെന്നും ഇയാളാണ് ലഹരി കുത്തിവെച്ചതെന്നും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ലഹരി കുത്തിവെച്ചതിന് പിന്നാലെ യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് വസിം സ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതും സിസിടിവി ദൃശ്യങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. സംഭവത്തിൽ മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റത്തിന് വസിംക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്.
