കൊല്ലം: കെഎസ്ആർടിസി ചരിത്രത്തിൽ ആദ്യമായി 1.19 കോടി രൂപയുടെ വരുമാനമാണ് സ്വന്തമാക്കിയതെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. പുനലൂർ കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ആരംഭിക്കുന്ന പുതിയ സർവീസുകളുടെ ഉദ്ഘാടനം നിർവഹിക്കുമ്പോഴായിരുന്നു മന്ത്രി പ്രതികരിച്ചത്.KSRTC earns historic revenue of Rs 1.19 crore
കൊട്ടാരക്കര, കായംകുളം, തൃശൂർ, കൊല്ലം, ആറ്റിങ്ങൽ, എറണാകുളം, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി എന്നീ സ്റ്റേഷനുകളുടെ നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, പുനലൂർ, ആര്യങ്കാവ്, കുളത്തൂപ്പുഴ ഡിപ്പോകളിൽ കമ്പ്യൂട്ടറൈസേഷൻ നടപ്പാക്കാൻ ഭരണാനുമതി ലഭിച്ചു.
പുനലൂരിലെ മലയോര പ്രദേശങ്ങളിലേക്ക് സർക്കുലർ സർവീസ് ആരംഭിച്ചിട്ടുണ്ടെന്നും ട്രാവൽ കാർഡ് പദ്ധതിയുടെ ഭാഗമായി അഞ്ച് ലക്ഷം കാർഡുകൾ പുറത്തിറക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഡിപ്പോകളിലെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി സിസിടിവി ക്യാമറകൾ സ്ഥാപിക്കുമെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.
