പൊലീസിന് വലിയ സല്യൂട്ടാണെന്ന് കെ.ജെ. ഷൈൻ ടീച്ചർ പ്രതികരിച്ചു. കെ.എം. ഷാജഹാൻ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്നും, മാലിന്യമുക്ത നവകേരളം സാക്ഷാത്കരിക്കാൻ എല്ലാവരും പങ്കാളികളാകണമെന്നും അദ്ദേഹം പറഞ്ഞു. അതിനായി മുന്നോട്ടുപോകുകയാണ് ഇപ്പോൾ. ഒളിഞ്ഞിരുന്ന് മാലിന്യം തള്ളുന്നവരെ തടയുന്നത് ബുദ്ധിമുട്ടാണെങ്കിലും, മാലിന്യ നിർമാർജനത്തിന്റെ ഉത്തരവാദിത്തം ഓരോരുത്തരും ഏറ്റെടുക്കണമെന്ന് ഷൈൻ ടീച്ചർ കൂട്ടിച്ചേർത്തു.KJ Shine teacher says KM Shahjahan is challenging the legal system
“ഗൂഢാലോചന ഉണ്ടോ എന്ന് പൊലീസ് അന്വേഷിക്കട്ടെ. എല്ലാ ദേവന്മാരും പരാജയപ്പെട്ടിടത്ത് ദുർഗ്ഗാ അവതരിച്ചു അസുരനെ നിഗ്രഹിക്കുന്നതാണ് നവരാത്രിയുടെ സന്ദേശം” എന്നും കെ ജെ ഷൈന്‍ വ്യക്തമാക്കി.
അതേസമയം, അപവാദ പ്രചാരണവുമായി ബന്ധപ്പെട്ട കേസിൽ കെ.എം. ഷാജഹാന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. തുടർന്ന് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രി തിരുവനന്തപുരം വീട്ടിൽ നിന്നാണ് ഷാജഹാനെ കസ്റ്റഡിയിലെടുത്തത്. പിന്നീട് പുലർച്ചെ ആലുവ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെത്തിച്ചു. സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള ജാമ്യമില്ലാ വകുപ്പുകളിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഷൈൻ ടീച്ചറുടെ ആദ്യ പരാതിയെ തുടർന്ന് കേസ് എടുത്തിട്ടും, ഷാജഹാൻ വീണ്ടും അപവാദ വീഡിയോകൾ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെ, അദ്ദേഹത്തിനെതിരെ നൽകിയ പുതിയ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പൊലീസ് മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
