പാലക്കാട്: തൃത്താല ബ്ലോക്ക് എസ്.സി. കോർഡിനേറ്റർ ശ്രുതിമോൾ (30) മരിച്ച നിലയിൽ കണ്ടെത്തി. കൂറ്റനാട് പൂവക്കൂട്ടത്തിലെ വീട്ടിലാണ് സംഭവം നടന്നത്.Palakkad Trithala Block SC Coordinator found dead
ഇന്നലെ രാത്രി പത്ത് മണിയോടെ, ശ്രുതിയെ കിടപ്പുമുറിയിൽ ബോധരഹിതയായി കണ്ടെത്തുകയായിരുന്നു. വിളിച്ചിട്ടും എഴുന്നേൽക്കാത്തതിനാൽ ഭർത്താവ് സാജൻ വിവരം നാട്ടുകാർക്ക് അറിയിച്ചുവെന്നും, പിന്നാലെ അവരെ കൂറ്റനാട്ടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെന്നും പറയുന്നു. എന്നാൽ മരണം സംഭവിച്ചിരുന്നു.
കൂറ്റനാട് പിലാക്കാട്ടിരി സ്വദേശിനിയായ ശ്രുതിമോൾ, കൂറ്റനാട് ബ്ലോക്ക് പഞ്ചായത്തിൽ എസ്.സി. കോർഡിനേറ്റർ ആയി ജോലി ചെയ്തു വരികയായിരുന്നു. ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.
