കോഴിക്കോട്: ഗർഭിണിയായ യുവതിയും മൂന്ന് കുട്ടികളും താമസിക്കുന്ന വീടിന് നേരെ ബോംബേറിഞ്ഞതായി പരാതി. കോഴിക്കോട് ചേലക്കാട് ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. കണ്ടോത്ത് അമ്മദിന്റെ വീടിനെയാണ് ലക്ഷ്യമിട്ടത്. നാടൻ ബോംബാണ് അജ്ഞാതർ ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം. യുവതിയും കുട്ടികളും ഉറങ്ങിക്കിടക്കുമ്പോഴാണ് സ്ഫോടനം നടന്നത്. വീടിൻറെ ചുവരിൽ തട്ടിയ ബോംബ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു. സംഭവത്തെ തുടർന്ന് നാദാപുരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.Bomb thrown at house in Kozhikode
