കൊച്ചി: 26 കോടി രൂപയുടെ ഓൺലൈൻ തട്ടിപ്പ് കേസിൽ കൊല്ലം അഞ്ചൽ സ്വദേശിനി സുജിതയെ പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. ഷെയർ ട്രേഡിംഗ് എന്ന വ്യാജേന പരാതിക്കാരൻ നൽകിയ പണം കൈമാറിയ അക്കൗണ്ടുകളിൽ ഒന്നും സുജിതയുടെ പേരിലാണെന്ന് തെളിഞ്ഞതോടെയാണ് അറസ്റ്റ് നടന്നത്. പിന്നീട് ഇവരെ റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നു പോലീസ് സംശയിക്കുന്നതിനാൽ അന്വേഷണം വിപുലീകരിച്ചിരിക്കുകയാണ്.26 crore online fraud in Kochi: Anchal native arrested
