മുംബൈ: ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOC) പെട്രോളിൽ എഥനോൾ കലർത്തൽ തുടരുമെന്നും, എഥനോൾ ഇല്ലാതെ പെട്രോൾ വിപണിയിൽ അവതരിപ്പിക്കാൻ നിലവിൽ കമ്പനിയ്ക്ക് യാതൊരു പദ്ധതി ഇല്ലെന്നും ചെയർമാൻ അർവിന്ദർ സിങ് സാഹ്നി വ്യക്തമാക്കി. ഇന്ധനത്തിൽ എഥനോൾ ചേർക്കാനുള്ള പദ്ധതി തടസ്സം കൂടാതെ മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.Ethanol blending in petrol will continue: IOC
എഥനോൾ 20% വരെ കലർത്തിയ E20 പെട്രോളുമായി ബന്ധപ്പെട്ട് യാതൊരു തർക്കങ്ങളുമില്ലെന്നും സാഹ്നി പറഞ്ഞു. വാഹന നിർമ്മാതാക്കളും ലബോറട്ടറി ഏജൻസികളും ഇതുപയോഗത്തിൽ സാങ്കേതിക പ്രശ്നങ്ങളൊന്നും കാണിച്ചിട്ടില്ലെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബ്രസീൽ മികച്ച ഉദാഹരണമാണെന്നും, അവിടെ പെട്രോളിൽ 27% മുതൽ 32% വരെ എഥനോൾ ചേർക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
