വൈറ്റിലയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു. വൈറ്റില പാലത്തിൽ രാവിലെ എട്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. കെഎസ്ആർടിസി ബസ് വൈറ്റിലയിൽ നിന്ന് അമൃത ആശുപത്രിയിലേക്കാണ് യാത്ര തിരിച്ചത്.KSRTC bus accident in Vyttila
അപകടത്തിന് കാരണം മുന്നിൽ പോയിരുന്ന ലോറി അപ്രതീക്ഷിതമായി നിർത്തിയതായിരുന്നു. അതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബസ് ലോറിയിൽ ഇടിച്ച് അപകടം സംഭവിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട ബസ് പാലത്തിൻ്റെ കൈവരിക്ക് സമീപം നിന്നതിനാൽ വലിയ ദുരന്തം ഒഴിവായി. ഇതോടെ ഇടപ്പള്ളി ഭാഗത്തേക്കുള്ള റെയിൽവേ മേൽപ്പാലത്തിൽ വൻ ഗതാഗതക്കുരുക്കും രൂപപ്പെട്ടു.
പോലീസ് എത്തി സ്ഥലത്ത് ഗതാഗതം നിയന്ത്രിക്കുകയും, മെക്കാനിക്കുകളുടെ സഹായത്തോടെ ബസ് പാലത്തിൽ നിന്നും മാറ്റിയതിന് ശേഷം ഗതാഗതം സാധാരണ നിലയിലാക്കി.
