തൃശൂർ: കൂത്താട്ടുകുളം നഗരസഭ ചെയർപേഴ്സൺ സ്ഥാനത്തേക്ക് കല രാജു തെരഞ്ഞെടുക്കപ്പെട്ടു. മുൻ സിപിഎം അംഗമായിരുന്ന കല രാജു ഇപ്പോൾ കോൺഗ്രസ് പാർട്ടിയുടെ പ്രതിനിധിയായാണ് വിജയിച്ചത്.CPM rebel Kala Raju elected as Municipal Chairperson
13 വോട്ടുകൾ നേടി യുഡിഎഫിന് വിജയം ഉറപ്പിക്കുമ്പോൾ, എൽഡിഎഫിന്റെ സ്ഥാനാർഥിയായിരുന്ന മുൻ ചെയർപേഴ്സൺ വിജയ ശിവന് 12 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
“മനസാക്ഷിക്കനുസരിച്ച് പ്രവർത്തിക്കുമെന്ന്” തെരഞ്ഞെടുപ്പിനു പിന്നാലെ കല രാജു പ്രതികരിച്ചു. മാസങ്ങൾക്ക് മുമ്പാണ് പാര്‍ട്ടി അംഗവും സിപിഎം കൗണ്‍സിലറുമായിരുന്ന കലാരാജു ആഭ്യന്തര പ്രശ്നത്തെ തുടര്‍ന്ന് പാര്‍ട്ടിയുമായി തെറ്റുകയും കൂറുമാറുകയുമായിരുന്നു
