നടനും അവതാരകനുമായ രാജേഷ് കേശവന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഹൃദയാഘാതത്തെ തുടർന്ന് മൂന്ന് ദിവസം മുൻപാണ് അദ്ദേഹം കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ഞായറാഴ്ച രാത്രി ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന പരിപാടിയുടെ അവസാന ഘട്ടത്തിലാണ് രാജേഷ് പെട്ടെന്ന് കുഴഞ്ഞുവീണത്.Actor and presenter Rajesh Kesavan’s health condition is critical.
സംഭവത്തിന് പിന്നാലെ ഏകദേശം 15-20 മിനിറ്റിനുള്ളിൽ രാജേഷിനെ കൊച്ചി ലേക്ഷോർ ആശുപത്രിയിലെത്തിച്ചു. അന്നേരം തന്നെ ഹൃദയാഘാതം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. തുടർന്ന് അടിയന്തരമായി ആഞ്ജിയോപ്ലാസ്റ്റി നടത്തി.
നിലവിൽ ഐസിയുവിൽ വെന്റിലേറ്റർ സഹായത്തോടെയാണ് രാജേഷ് ജീവൻ നിലനിർത്തുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില നിരന്തരം വിദഗ്ധരുടെ സംഘം വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
