എറണാകുളം: സദാചാര ആക്രമണത്തിൽ കൊല്ലം സ്വദേശിയായ യുവാവിന് പരുക്കേറ്റതായി പരാതി. പെൺസുഹൃത്തിനെ ഹോസ്റ്റലിൽ എത്തിക്കാൻ എത്തിയപ്പോൾ, ആൾക്കൂട്ടം ഇയാളെ ക്രൂരമായി മർദ്ദിച്ചെന്നാണ് ആരോപണം. സംഭവമുണ്ടായത് അഞ്ചുമന ക്ഷേത്രത്തിന് സമീപത്താണ്.Youth injured in moral attack in Kochi
സദാചാര ഗുണ്ടായിസത്തിനെതിരെ പോലീസിന് നടപടി എടുക്കാൻ തയ്യാറായില്ലെന്നും യുവാവ് പരാതിയിൽ പറയുന്നു. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇയാളെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ ഹോസ്റ്റലിലെ പെൺകുട്ടികൾ പകർത്തിയതിനെ തുടർന്ന്, നാട്ടുകാർ അവരുടെ നേരെയും ഭീഷണി മുഴക്കിയതായി പറയുന്നു.
സഹായത്തിനായി പോലീസിനെ സമീപിച്ചപ്പോൾ പോലും, ആക്രമികളോടൊപ്പമുണ്ടായ പോലീസുകാർ തന്നെ മാനസികമായി പീഡിപ്പിച്ചതായും യുവാവ് ആരോപിച്ചു. എംഡിഎംഎ വിൽപ്പനക്കാരനും വഴിയിൽ അശ്ലീലം കാണിച്ച ആളുമായിട്ടാണ് തനിക്ക് തെറ്റായ രീതിയിൽ ചിത്രീകരണമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
