തിരുവനന്തപുരം: കേരളത്തിന് സ്വന്തം ഐപിഎൽ ടീം ലഭിക്കണമെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ശ്രമങ്ങൾ തുടരുമെന്ന് സംവിധായകൻ പ്രിയദർശൻ പറഞ്ഞു. അടുത്തിടെ കേരള ക്രിക്കറ്റിൽ സംഭവിച്ച മാറ്റങ്ങൾ വലിയ പ്രതീക്ഷകൾ സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.Kerala dreams of having its own IPL team: Priyadarshan
സിനിമയെ പോലെ തന്നെയാണ് ക്രിക്കറ്റിനോടും തനിക്ക് ആഴത്തിലുള്ള ബന്ധമെന്ന് പ്രിയദർശൻ മാധ്യമങ്ങളോട് പറഞ്ഞു. സിനിമയും ക്രിക്കറ്റുമാണ് തന്റെ ജീവിതത്തിന് പ്രചോദനവും മുന്നോട്ടു നീങ്ങാനുള്ള ശക്തിയുമായെന്നും അദ്ദേഹം വ്യക്തമാക്കി.
