പത്തനംതിട്ട: പോസ്റ്റ് ഓഫീസിൽ കവർ സീൽ ചെയ്യുന്നതിനിടെ പാഴ്സൽ പൊട്ടിത്തെറിച്ചു. ഇളമണ്ണൂർ പോസ്റ്റ് ഓഫീസിലാണ് ഇന്ന് രാവിലെ സംഭവം ഉണ്ടായത്. സീൽ ചെയ്യുന്നതിനിടയിലാണ് കവർ പൊട്ടിത്തെറിയും പുകയും ഉണ്ടായത്.Parcel explodes at Pathanamthitta post office
ഗുജറാത്തിൽ നിന്ന് സ്വകാര്യ കൂരിയർ സേവനത്തിലൂടെ വന്ന പാക്കറ്റിലാണ് പൊട്ടിത്തെറി സംഭവിച്ചത്. സംഭവത്തെ തുടർന്ന് പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
പാക്കറ്റിനുള്ളിൽ എയര്ഗണ്ണുകളിൽ ഉപയോഗിക്കുന്ന പേലറ്റുകളാണെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമാകുന്നു. ഇവയാണ് പൊട്ടിത്തെറിക്കാനിടയായത്. എന്നാൽ സംഭവത്തിൽ ആളാപായമോ മറ്റേതെങ്കിലും വലിയ നാശനഷ്ടമോ ഉണ്ടായിട്ടില്ല. ബന്ധപ്പെട്ട പാഴ്സലുകൾ പോലീസ് കസ്റ്റഡിയിൽ എടുത്ത് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുന്നതായി പോലീസ് അറിയിച്ചു.സ്വർണ്ണം വിറ്റ കടയിലും പണയം വെച്ച ധനകാര്യ സ്ഥാപനത്തിലുമായിരുന്നു തെളിവെടുപ്പ്. ഈ ആഭരണങ്ങൾ ജൈനമ്മയുടേത് തന്നെയാണോ എന്നും ഉറപ്പുവരുത്തേണ്ടതുണ്ട്. അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയ സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിലും തെളിവെടുപ്പ് നടത്താൻ ക്രൈംബ്രാഞ്ച് ഒരുങ്ങുകയാണ്. ഈ മൂന്ന് സ്ത്രീകളുടെയും തിരോധാന കേസുകളിൽ വലിയ ദുരൂഹതകളാണ് നിലനിൽക്കുന്നത്.
