
കൊച്ചി: സിനിമാ മേഖലയിലെ നിരവധിയാളുകളാണ് കലാഭവന്‍ നവാസിനെക്കുറിച്ചുള്ള ഓര്‍മകളും അനുശോചനവും രേഖപ്പെടുത്തിയത്.
നടന് കലാഭവന്‍ നവാസിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി മോഹന്‍ലാല്‍. എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായാണ് നവാസിനെ കാണാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.നര്‍മവും സ്വാഭാവികതയും നിറഞ്ഞ കഥാപാത്രങ്ങളെയാണ് നവാസ് സിനിമയിലും കാഴ്ച്ച വെച്ചത്. അകാലത്തില്‍ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട സഹോദരന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.Stars pay tribute to Kalabhavan Navas
നടന്റെ വിയോഗ വാര്‍ത്ത വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ് നടി സീമ .ജി. നായര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.ഡിക്റ്റക്റ്റീവ് ഉജ്വലനിലാണ് അവസാനമായി ഒരുമിച്ചു അഭിനയിച്ചതെന്നും സഹിക്കാന്‍ പറ്റുന്നില്ലെന്നും സീമ വ്യക്തമാക്കി.
എന്റെ സഹോദരന് പോയി എന്നാണ് ടിനി ടോം കലാഭവന്‍ നവാസിന്റെ വിയോഗവാര്‍ത്തയില്‍ പ്രതികരിച്ചത്.
ചലച്ചിത്ര-മിമിക്രി താരം കലാഭവൻ നവാസിന്റെ അകാല വിയോഗം വിശ്വസിക്കാനാവുന്നില്ലെന്ന് ഷമ്മി തിലകൻ. ഒരു സഹോദരനെ പോലെയായിരുന്നു നവാസെന്നും, അവന്റെ വിയോഗം വിസ്വസിനാകുന്നില്ലെന്നും ഷമ്മിൽ തിലകൻ സമൂഹ മാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചു.
ചലച്ചിത്ര-മിമിക്രി താരം കലാഭവൻ നവാസിന്റെ അകാല വിയോഗത്തിൽ വൈകാരികമായ കുറിപ്പുമായി സുഹൃത്തും സഹപ്രവർത്തകനും കലാകാരനുമായ വിനോദ് കോവൂർ.ഷൂട്ടിങ് സെറ്റിൽ വെച്ച് നവാസിന്റെ നെഞ്ചുവേദന വന്നുവെന്നും ഷൂട്ടിന് ബുദ്ധിമുട്ടാവണ്ടെന്ന് കരുതി ഡോക്ടറെ വിളിച്ച് സംസാരിച്ചെന്നും ആശുപത്രിയിൽ പോകാതെ വീണ്ടും ഷൂട്ട് തുടർന്നുവെന്നും വിനോദ് കോവൂർ പറയുന്നു. ഷൂട്ട് കഴിഞ്ഞ ശേഷം ആശുപത്രിയിലേക്ക് പോകാമെന്ന് കരുതിയാകും അദ്ദേഹം തന്റെ ജോലി തുടർന്നതെന്ന് വിനോദ് കോവൂർ ഓർത്തെടുക്കുന്നു. പക്ഷെ അതുവരെ കാത്തുനിൽക്കാൻ രംഗ ബോധമില്ലാത്ത കോമാളിക്കായില്ലെന്നും അദ്ദേഹത്തിന്റെ ജീവൻ കവർന്നുവെന്നും വിനോദ് വേദനയോടെ പറയുന്നു.
‘പ്രകമ്പനം’ എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷം ചോറ്റാനിക്കരയിലെ ഒരു ഹോട്ടൽ മുറിയിൽ വെച്ചാണ് നവാസിനെ ബോധരഹിതനായ നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ ചോറ്റാനിക്കര ടാറ്റാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.