
തിരുവനന്തപുരം: റാപ്പര്‍ വേടനെതിരെ ബലാത്സംഗ കേസ്. യുവ ഡോക്ടറുടെ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ സ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ഇന്നലെ രാത്രിയാണ് കേസെടുത്തത്.Rapper Vedan files harassment complaint against young doctor
ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ആദ്യപരിചയം. പിന്നീട് സുഹൃത്തായ ശേഷം കോഴിക്കോട്ടെ ഫ്ളാറ്റില്‍ വെച്ചാണ് ആദ്യമായി ബലാത്സംഗം നടന്നതെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് വിവാഹ വാഗ്ദാനങ്ങള്‍ നല്കി വേടന് വിവിധ സ്ഥലങ്ങളില്‍ പീഡിപ്പിച്ചുവെന്ന് ഡോക്ടര്‍ മൊഴി നല്കി.
2023-ല്‍ വേടന് ബന്ധം ഒടുവില്‍ അവസാനിപ്പിച്ചെന്നും, “ടോക്സിക്”, “സ്വാര്‍ത്ഥന്‍” എന്നീ കുറ്റാരോപണങ്ങളോടെയായിരുന്നു അവഗണനയെന്നും യുവതി പറയുന്നു. വേടന് നേരത്തെ മീ ടൂ ആരോപണങ്ങളും നേരിട്ടിട്ടുണ്ട്.
കേസില്‍ അന്വേഷണം തുടരുകയാണ്.