
ന്യൂഡല്‍ഹി: ആശാ പ്രവര്‍ത്തകരുടെ പ്രതിമാസ ഇന്‍സെന്റീവ് കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. മുമ്പ് 2,000 രൂപയായിരുന്നത് ഇനി 3,500 രൂപയായി ഉയര്‍ത്തി. ഇന്‍സെന്റീവ് വര്‍ധന സംബന്ധിച്ച വിവരങ്ങള്‍ എന്‍.കെ. പ്രേമചന്ദ്രന് എം.പിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആരോഗ്യ സഹമന്ത്രി പ്രതാപ്റാവു ജാദവ് ലോക്സഭയില്‍ അറിയിച്ചു.Central government increases monthly incentive for ASHA workers
ആശാ പ്രവര്‍ത്തകരുടെ വേതനവും സേവന വ്യവസ്ഥകളും ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തുന്ന കാര്യങ്ങള്‍ പ്രധാനമായും സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തത്തിലുള്ളതാണെന്നും സഹമന്ത്രി വ്യക്തമാക്കി.
10 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ആശാ പ്രവര്‍ത്തകര്‍ക്ക് ലഭിച്ചുവരുന്ന ആനുകൂല്യത്തിലും കേന്ദ്രം മാറ്റം വരുത്തിയിട്ടുണ്ട്. മുമ്പ് 20,000 രൂപയില്‍ നിന്നും ഇപ്പോള്‍ 50,000 രൂപയായി വര്‍ധിപ്പിച്ചിരിക്കുന്നതായി മന്ത്രി അറിയിച്ചു.
കഴിഞ്ഞ മാര്‍ച്ചില്‍ ചേര്‍ന്ന നാഷണല്‍ ഹെല്‍ത്ത് മിഷനിലെ സ്റ്റിയറിംഗ് കമ്മിറ്റിയോഗത്തിലാണ് ഈ നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടത്.