കണ്ണൂർ: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ജയിൽ ചാടിയതായി വിവരം. ഇന്ന് പുലർച്ചെയാണ് ഇയാളുടെ അഭാവം ഉദ്യോഗസ്ഥർ ശ്രദ്ധിച്ചത്. പരിശോധനയ്ക്കെത്തിയപ്പോൾ ഗോവിന്ദച്ചാമിയുടെ സെൽ ശൂന്യമാണെന്നത് തിരിച്ചറിഞ്ഞതോടെ അലർട്ട് പ്രഖ്യാപിച്ചു. രാത്രി സമയത്തായിരിക്കാം ഇയാൾ ജയിൽ ചാടിയതെന്ന് സൂചന.Govindachamy escapes from jail; investigation intensified
അതീവ സുരക്ഷയുള്ള പത്താം ബ്ലോക്കിൽ നിന്നാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. സംഭവത്തെ കുറിച്ച് പോലീസ് വ്യാപക അന്വേഷണം ആരംഭിച്ചു. റെയിൽവേ സ്റ്റേഷനുകൾക്കും ട്രെയിനുകൾക്കും കേന്ദ്രീകരിച്ചാണ് തെരച്ചിൽ. ജയിലിനുള്ളിൽ നിന്നും പുറത്തേക്കുള്ള സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയം ശക്തമാണ്. സംഭവത്തിൽ ജയിലധികാരിയിൽ നിന്നും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
ഗോവിന്ദച്ചാമിയെക്കുറിച്ച് വിവരമുള്ളവർ 9446899506 എന്ന നമ്പറിൽ അറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. ഒരു കൈ മാത്രമുള്ള ഇയാളെ തിരിച്ചറിയാൻ അതിനും സഹായകമാകും.
2011 ഫെബ്രുവരി ഒന്നിനാണ് എറണാകുളത്ത് നിന്നുള്ള ട്രെയിനിൽ യാത്ര ചെയ്തിരുന്ന സൗമ്യയെ ഷൊർണ്ണൂരിന് സമീപം ഗോവിന്ദച്ചാമി ആക്രമിച്ചത്. ട്രെയിനിൽ നിന്ന് തള്ളിയ ശേഷം പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആദ്യം വധശിക്ഷ ലഭിച്ചെങ്കിലും പിന്നീട് അത് ജീവപര്യന്തമായി മാറ്റിയിരുന്നു.
