തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി കൂടിയായ മുതിര്‍ന്ന സിപിഐഎം നേതാവ് വി എസ് അച്യുതാനന്ദന്റെ വേര്‍പാടിൽ തന്റെ ഹൃദയസ്പര്‍ശിയായ അനുഭവങ്ങള്‍ പങ്കുവെച്ച് മുന്‍ പേഴ്സണല്‍ അസിസ്റ്റന്റ് എ സുരേഷ് കുമാര്‍. മാതാപിതാക്കള്‍ മരിച്ചപ്പോഴും ഇത്ര വേദന അനുഭവിച്ചിട്ടില്ലെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ സുരേഷ് പറഞ്ഞു. വി എസിന് പകരം മറ്റൊരു വി എസുമില്ലെന്ന് അദ്ദേഹം ഇമോഷണലായി കുറിച്ചു.VS’s former PA Suresh Kumar leaves an emotional note
ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് വി എസിനെ തിരുവനന്തപുരം എസ്യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ച കാലം മുതല്‍ വരെ ആശുപത്രിയില്‍ ഒപ്പമുണ്ടായിരുന്ന അനുഭവങ്ങളും അദ്ദേഹം പങ്കുവച്ചു. പ്രതിപക്ഷ നേതാവായിരുന്ന കാലഘട്ടത്തിലും മുഖ്യമന്ത്രിയായിരുന്ന കാലത്തും വി എസിന്റെ ഏറ്റവും അടുത്ത വ്യക്തികളിലൊരാളായിരുന്ന സുരേഷ്, 2002ല്‍ അദ്ദേഹത്തിന്റെ പേഴ്സണല്‍ അസിസ്റ്റന്റായി നിയമിതനായി. പിന്നീട് പാര്‍ട്ടി നടപടി മുഖേന സേവനം അവസാനിപ്പിക്കപ്പെടുകയായിരുന്നു.
