മലപ്പുറം: മലപ്പുറം മങ്കട സ്വദേശിനിയായ 18 വയസ്സുകാരിക്ക് നിപ വൈറസ് ബാധയെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്ന പരിശോധനയുടെ ഫലത്തിൽ മാത്രമേ അന്തിമമായി നിപ സ്ഥിരീകരിക്കാനാകൂ.Initial tests confirm Nipah in 18-year-old girl
രോഗലക്ഷണങ്ങളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പെൺകുട്ടിയെ ജൂൺ 28-നാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ജൂലൈ ഒന്നിനാണ് മസ്തിഷ്കമരണം സ്ഥിരീകരിച്ചത്.
നിപ സ്ഥിരീകരണ പശ്ചാത്തലത്തിൽ, പോസ്റ്റ്മോർട്ടത്തിൽ പങ്കെടുത്ത ഒരു ഡോക്ടറും രണ്ടു ആരോഗ്യപ്രവർത്തകരും ഹോം ക്വാറന്റൈനിൽ പ്രവേശിച്ചിരിക്കുകയാണ്.
അതേസമയം, നിപ ലക്ഷണങ്ങളുമായി പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മറ്റൊരു യുവതിയുടെ നില അതീവ ഗുരുതരമാണ്. ഇവരുടെ സ്രവ സാമ്പിളുകളും പൂനെയിലേക്ക് അയച്ചിട്ടുണ്ട് . ഫലം ഇന്ന് ലഭ്യമായേക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
കോഴിക്കോട് ബയോളജി ലാബിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ നിപ പോസിറ്റീവായതിനാൽ, രോഗിയുമായി സമ്പർക്കത്തിൽ എത്തിയവർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. അവരുടെ നിരീക്ഷണത്തിനും ക്വാറന്റൈനും നിർദ്ദേശം നൽകി.
