തിരുവന്തപുരം : ലഹരിക്കെതിരായ പോരാട്ടം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പുതിയ സംസ്ഥാന പൊലീസ് മേധാവി റവാഡാ ചന്ദ്രശേഖര്‍ അറിയിച്ചു. പുതിയ ചുമതലയേറ്റതിന് പിന്നാലെ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിനോടുള്ള നന്ദിയും അദ്ദേഹം രേഖപ്പെടുത്തി.Rawada Chandrashekhar takes charge as DGP
കേരളം ക്രമസമാധാനപരമായി മുന്നിലുള്ള സംസ്ഥാനമാണെന്നും ഇതിനെയും ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഗുണ്ടാസംഘങ്ങൾക്കെതിരെ കര്‍ശന നടപടികളാണ് സ്വീകരിക്കേണ്ടതെന്നും ജനങ്ങളോട് പൊലീസ് സൗഹാർദ്ദപരമായി പെരുമാറുമെന്നും റവാഡാ ചന്ദ്രശേഖര്‍ വ്യക്തമാക്കി. പോലീസ് സ്റ്റേഷനുകൾ കൂടുതൽ ജനസൗഹൃദമാക്കാനാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
വാർത്താസമ്മേളനത്തിനിടയിൽ മുൻ പൊലീസ് ഉദ്യോഗസ്ഥൻ ഒരു പരാതിയുമായി എത്തിയതോടെയാണ് പ്രശ്നം ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് പരിശോധിക്കാമെന്ന് മേധാവി പറഞ്ഞു. രാഷ്ട്രീയ വിഷയങ്ങളിൽ പ്രതികരണമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു റവാഡാ ചന്ദ്രശേഖര്‍ നിയമന ശേഷം ചുമതലയേറ്റത്.
