ന്യൂഡൽഹി:വിമാനത്താവളങ്ങൾക്ക് സമീപമുള്ള തടസ്സങ്ങൾ നീക്കുന്നതിന് കേന്ദ്ര സർക്കാർ കരട് നിയമം പുറത്തിറക്കി. ഉയര പരിധി ലംഘിക്കുന്ന കെട്ടിടങ്ങളും മരങ്ങളും ഉടൻ നീക്കം ചെയ്യണമെന്ന് കേന്ദ്രം വ്യക്തമാക്കി.Airport security: Draft law to remove obstacles
ഈ കരട് നിയമപ്രകാരം, ഇത്തരത്തിലുള്ള കെട്ടിടങ്ങൾ പൊളിക്കാൻ നിർദേശം നൽകാനുള്ള അധികാരം ഡിജിസിഎയ്ക്കായിരിക്കും. ഉത്തരവ് അനുസരിച്ചുള്ളവർക്ക് 2024ലെ ഇന്ത്യൻ വിമാനനിയമത്തിൽ പറയുന്ന നഷ്ടപരിഹാരം ലഭ്യമാകും.
നിർദേശം പാലിക്കാത്ത പക്ഷം, ജില്ലാ കലക്ടർക്ക് നേരിട്ട് പൊളിക്കൽ നടപടി സ്വീകരിക്കാൻ അധികാരം ഉണ്ടായിരിക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു. വിമാനത്താവളങ്ങളുടെ പരിസരത്ത് കെട്ടിടങ്ങളും മരങ്ങളും ഉൾപ്പെട്ട സർവ്വേയും നടത്താൻ നിർദേശിച്ചിട്ടുണ്ട്.
