മോദി ഗവെർന്മെന്റിന്റെ കീഴിൽ രാജ്യത്ത് നിരന്തരമായ ഇന്ധന വിലവർദ്ധനയുണ്ടാകുന്ന സാഹചര്യത്തിൽ, സിഎജി ഓഡിറ്റ് നടത്തണമെന്ന് കോൺഗ്രസ്സ് കമ്മ്യൂണിക്കേഷൻ ജനറൽ സെക്രട്ടറി ജയ്റാം രമേശ് എക്സിൽ പങ്കുവെച്ചു.
“രാജ്യത്തെ ജനങ്ങൾ കൊള്ളയടിക്കപ്പെടുകയാണ്. ഒരു വശത്തു മോദി ഗവണ്മെന്റ് ടാക്സ് ഉയർത്തി ജനങ്ങളെ കൊള്ളയടിക്കുമ്പോൾ മറുവശത്തു സ്വകാര്യ-ഗവണ്മെന്റ് ഇന്ധന കമ്പനികൾ വൻ ലാഭം കൊയ്യുന്നു. ഇത് തുറന്ന സാമ്പത്തിക ചൂഷണമാണ്.” അദ്ദേഹം ഇപ്രകാരം കുറിച്ചു.
