വാഴ ഒരു അനുപമമായ സസ്യമാണ്, അതിന്റെ എല്ലാ ഭാഗങ്ങളും പലവിധത്തിൽ ഉപയോഗപ്രദമാണ്. വാഴപ്പഴവും, വാഴത്തട്ടിയും, ഇലയും, വാഴപ്പിണ്ടിയും ഔഷധഗുണങ്ങളാൽ സമ്പന്നമാണ്.Banana peel: A natural remedy that boosts health, digestion, and immunity
വാഴപ്പഴം
വാഴപ്പഴം പൊട്ടാസ്യം, വിറ്റാമിനുകൾ എന്നിവയുടെ സമൃദ്ധ സ്രോതസ്സാണ്. ഇത് ശരീരത്തിന് ഊർജവും, പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിലും സഹായകമാണ്.
വാഴപ്പിണ്ടി
വാഴപ്പിണ്ടി ഔഷധഗുണങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ളതാണ്. നാരുകളാൽ സമ്പന്നമായതിനാൽ, വയറു ശുചിയാക്കാനും, മലബന്ധം ഒഴിവാക്കാനും ഇത് സഹായിക്കുന്നു. ദിവസവും വാഴപ്പിണ്ടി ജ്യൂസ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര നില നിയന്ത്രിക്കുന്നതിനും പ്രമേഹം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. അസിഡിറ്റി ഉള്ളവർക്കും അൾസറുള്ളവർക്കും രാവിലെ വെറും വയറ്റിൽ ഒരു കപ്പ് വാഴപ്പിണ്ടി ജ്യൂസ് കുടിക്കുന്നത് ഗുണപ്രദമാണ്.
ആരോഗ്യത്തിനുള്ള മറ്റ് ഗുണങ്ങൾ
ദഹനത്തിന്: വാഴപ്പിണ്ടി ദഹനം മെച്ചപ്പെടുത്തുകയും വയറു ശുചിയാക്കുകയും ചെയ്യുന്നു.
കുടവയറും അമിതവണ്ണം: വയറിനുള്ളിലെ കൊഴുപ്പ് കുറയ്ക്കുന്നതിൽ വാഴപ്പിണ്ടി സഹായകരമാണ്. അതുകൊണ്ട് കുടവയറും അമിതവണ്ണവും നിയന്ത്രിക്കാൻ ഇത് നല്ലതാണ്.
പ്രതിരോധശേഷി: വാഴപ്പിണ്ടിയിലെ പോഷകഗുണങ്ങൾ പ്രതിരോധശേഷി വർധിപ്പിക്കുകയും ജലദോഷം, ചുമ, അണുബാധകൾ എന്നിവയിൽ സഹായകരമാകുകയും ചെയ്യുന്നു.
ഹൃദയാരോഗ്യം: പൊട്ടാസ്യം ധാരാളമുള്ളതിനാൽ കൊളസ്ട്രോൾ നിയന്ത്രണത്തിനും രക്തസമ്മർദം കുറയ്ക്കുന്നതിലും സഹായകമാണ്.
കിഡ്നി സ്റ്റോൺ:കിഡ്നിയിലെ അടിഞ്ഞുകൂടുന്ന കാൽസ്യം നീക്കം ചെയ്യുന്നതിലും വിശപ്പു കുറയ്ക്കുന്നതിലും ഇത് സഹായകമാണ്.
വാഴപ്പിണ്ടി നേരിട്ട് കഴിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് അത് തോരൻ, കറി, അല്ലെങ്കിൽ ചെറിയതായി നുറുക്കി പിഴിഞ്ഞെടുത്ത്
ഉപയോഗിക്കാവുന്നതാണ്. പഴമക്കാർ പറയുന്നത് പോലെ, കഴുകാതെ നേരിട്ട് ഉപയോഗിച്ചാൽ ഔഷധഗുണം കൂടുതൽ നിലനിൽക്കും.
