കോഴിക്കോട്: മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ജപ്പാൻ ജ്വരത്തിനെതിരെ വാക്സിനേഷൻ ആരംഭിക്കാൻ ആരോഗ്യവകുപ്പ് ഉത്തരവിട്ടു. ഈ ജില്ലകളിൽ രോഗബാധ കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.Health Department orders start of Japanese encephalitis vaccination
15 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് വാക്സിനേഷൻ നൽകും. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശവും പരിഗണിച്ചാണ് നടപടി. ഇതിനു മുമ്പ് തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ ജപ്പാൻ ജ്വര വാക്സിനേഷൻ ആരംഭിച്ചിരുന്നു.
