
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഗുരുതരമായ ഒരു രോഗമാണ് ഹെപ്പറ്റൈറ്റിസ്. ഇതു പലതരം വൈറസുകൾ മൂലമോ മറ്റു കാരണങ്ങളാലോ ഉണ്ടാകുന്ന കരളിന്റെ ശോഥമാണ് (വീക്കം). ചിലപ്പോൾ ഈ അവസ്ഥ സ്വയം ഭേദമാകുമ്പോൾ, മറ്റു സാഹചര്യങ്ങളിൽ ഇത് മഞ്ഞപ്പിത്തം, കരളിന്റെ കേടായ സ്ഥിതിയായ ഫൈബ്രോസിസ്, അതിന്റെ അന്തിമ ഘട്ടമായ സീറോസിസ് എന്നിവയിലേക്ക് രോഗിയെ നയിക്കാൻ സാധ്യതയുണ്ട്.Let’s break it; Today is World Hepatitis Day
ജൂലൈ 28ന് ആചരിക്കുന്ന ലോക ഹെപ്പറ്റൈറ്റിസ് ദിനത്തിന്റെ പ്രധാന ലക്ഷ്യം ഈ രോഗത്തെ കുറിച്ചുള്ള ബോധവൽക്കരണം ആണ്. 2025-ലെ പ്രമേയം: ഹെപ്പറ്റൈറ്റിസ് നമുക്ക് അതിനെ തകർക്കാം” എന്നതാണ്.
ഹെപ്പറ്റൈറ്റിസിന്റെ പ്രധാന ലക്ഷണങ്ങൾ:
- പനി, ക്ഷീണം, പേശീ വേദന, സന്ധികളിൽ വേദന
- ഛർദ്ദിയും ഛർദ്ദിക്കാൻ തോന്നലും
- ഭക്ഷണത്തിനു രുചി ഇല്ലായ്മ
- പുകവലിക്കാർക്ക് പുകവലിക്കാനാഗ്രഹം നഷ്ടപ്പെടൽ
- മൂത്രത്തിന് മഞ്ഞ നിറം
- കണ്ണിനും ചർമത്തിനും മഞ്ഞ നിറം (മഞ്ഞപ്പിത്തം)
മുൻകരുതലുകൾ:
- കൈകൾ ഇടയ്ക്കിടെ കഴുകുക
- ഒരു നേരിയമായ ശുചിത്വ ശീലങ്ങൾ പാലിക്കുക
- സൂചികൾ, ടൂത്ത്ബ്രഷുകൾ, മേക്ക്അപ്പ് ഉപകരണങ്ങൾ പങ്കിടുന്നത് ഒഴിവാക്കുക
സുരക്ഷിത ലൈംഗിക ബന്ധം പാലിക്കുക രോഗനിർണയവും ദീർഘകാല ബാധകളും:
- രക്തപരിശോധനയിലൂടെയാണ് ഹെപ്പറ്റൈറ്റിസ് സ്ഥിരീകരിക്കുന്നത്.
- രോഗം ഗുരുതരമായ രീതിയിൽ കരളിലേക്ക് വ്യാപിക്കുമ്പോൾ, കരളിൽ വീക്കം ഉണ്ടാകുകയും മഞ്ഞപ്പിത്തം പ്രകടമാകുകയും ചെയ്യും.
- കരളിന്റെ പ്രവർത്തനം നിലച്ചാൽ രോഗി അബോധാവസ്ഥയിലാകുകയും, മഹോദരം, കാലിലെ നീര്, രക്തവാർച്ച തുടങ്ങിയ അതീവ ഗുരുതര ലക്ഷണങ്ങൾ കാണിക്കുകയും ചെയ്യും.
- ദീർഘകാലം തൂക്കം കുറയുകയും വൃക്ക പ്രവർത്തനം നിലയ്ക്കുകയും ചെയ്ത് മരണത്തിലേക്ക് എത്താൻ സാധ്യതയുണ്ട്.
ചിലരിൽ – പ്രത്യേകിച്ച് പ്രായം കുറഞ്ഞവരിൽ – രോഗലക്ഷണങ്ങൾ വ്യക്തമായും വരാതെ പോകാൻ സാധ്യതയുണ്ട്. സാധാരണയായി രോഗശമനകാലം 7 മുതൽ 10 ദിവസം വരെയും, ചിലർക്കത് 6 ആഴ്ച വരെ നീണ്ടുനിൽക്കാനുമാണ് സാധ്യത. അതീവ ഗുരുതരമായ അവസ്ഥകളിൽ, കരളിന്റെ പൂർണ്ണമായ പ്രവർത്തനനഷ്ടം സംഭവിച്ചാൽ, മരണം വരെ സംഭവിക്കാം. അത്തരത്തിൽ, കരൾ മാറ്റിവയ്ക്കൽ മാത്രമാണ് പരിഹാരം.
സമയത്ത് രോഗം തിരിച്ചറിയുകയും മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്താൽ ഹെപ്പറ്റൈറ്റിസ് പ്രതിരോധിക്കാനും നിയന്ത്രിക്കാനും സാധിക്കും.