
പപ്പായയെ കുറിച്ചുള്ള വിവരങ്ങൾ കേൾക്കുമ്പോൾ പലർക്കും ആദ്യം ഓർമ്മ വരുന്നത് പഴുത്തതിന്റെ രുചിയാണ് — അല്ലെങ്കിൽ ജ്യൂസായി തയാറാക്കിയതോ കറിവെച്ചതോ. എന്നാല്‍, പച്ച പപ്പായയും ആരോഗ്യപരമായി അത്യന്തം ഫലപ്രദമാണ്, പ്രത്യേകിച്ച് അതിന്റെ ജ്യൂസ്. നിരവധി പോഷകങ്ങളാൽ സമൃദ്ധമായ പച്ച പപ്പായ ജ്യൂസ് ശരീരത്തിനും ആരോഗ്യത്തിനും വലിയ ഗുണം ചെയ്യുന്നു.Green papaya juice: Know the six benefits
വിറ്റാമിനുകൾ — എ, സി, ബി, ഇ — പൊട്ടാസ്യം, ഫൈബർ, മഗ്നീഷ്യം, ഫോളേറ്റ് എന്നിവയുൾപ്പെടെ ധാരാളം പോഷകഘടകങ്ങൾ പച്ച പപ്പായയിൽ അടങ്ങിയിരിക്കുന്നു. ഇതിന്റെ ജ്യൂസ് പല വിധത്തിലുള്ള ആരോഗ്യഗുണങ്ങൾ നൽകും. പച്ച പപ്പായ ജ്യൂസ് കുടിക്കുന്നത് കൊണ്ട് ലഭിക്കുന്ന ചില പ്രധാന ഗുണങ്ങൾ ചുവടെ കാണാം:
- ദഹനം മെച്ചപ്പെടുത്തുന്നു
പപ്പെയ്ൻ എന്ന എൻസൈം കൊണ്ടു പച്ച പപ്പായ ജ്യൂസ് ദഹനപ്രക്രിയ സുഗമമാക്കുന്നു. കൂടാതെ കുടലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു.
- നിര്‍ജ്ജലീകരണം തടയുന്നു
ജലശേഷിയേറിയ പച്ച പപ്പായ ജ്യൂസ് കുടിക്കുന്നത് ശരീരത്തിൽ ആവശ്യമായ ദ്രവം നിലനിര്‍ത്താന്‍ സഹായിച്ച് നിര്‍ജ്ജലീകരണത്തെ തടയും.
- ശരീരഭാരം കുറക്കാൻ സഹായിക്കുന്നു
നാരുകൾ ധാരാളം അടങ്ങിയതും കുറഞ്ഞ കലോറിയുള്ളതുമായ പച്ച പപ്പായ ജ്യൂസ്, പ്രത്യേകിച്ച് വെറും വയറ്റിൽ കുടിച്ചാൽ വിശപ്പ് കുറയ്ക്കുകയും ഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
- രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു
വിറ്റാമിൻ Cയും ആന്റിഒക്സിഡൻറുകളും ചേർന്നിട്ടുള്ള പച്ച പപ്പായ ജ്യൂസ്, ശരീരത്തിന്റെ പ്രതിരോധശേഷി ഉയർത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നു.
- കണ്ണുകളുടെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നു
വിറ്റാമിൻ A അടങ്ങിയ പപ്പായ കണ്ണുകളുടെ കാഴ്ചയും മൊത്തത്തിലുള്ള കണ്ണാരോഗ്യവും മെച്ചപ്പെടുത്തുന്നു.
- ചർമ്മാരോഗ്യത്തിന് ഗുണം ചെയ്യുന്നു
വിറ്റാമിൻ A, C എന്നിവയും ആന്റിഒക്സിഡൻറുകളും ചേർന്ന പച്ച പപ്പായ ജ്യൂസ്, ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താനും തിളക്കമുള്ളതാക്കാനും സഹായിക്കും.