വേനൽക്കാലത്ത് ഭക്ഷണ കാര്യത്തിൽ നമ്മൾ ഒരൽപ്പം ശ്രദ്ധ പുലർത്തേണ്ടത് അനിവാര്യമാണ്. ഇതിൽ നമ്മൾ കഴിക്കേണ്ട ചില വസ്തുക്കളുണ്ട്. അവ എന്തൊക്കെയാണെന്നും അതിന്റെ പ്രത്യേകതകളും നമുക്ക് അറിയാം. സൂര്യതപത്തെ നേരിടാൻ ഈ മാർഗങ്ങൾ നമുക്ക് പരീക്ഷിക്കാം.

കക്കിരി
ശരീരത്തെ തണുപ്പിക്കാനും ജലാംശം നിലനിർത്താനും ഏറ്റവും നല്ല ഭക്ഷണങ്ങളിൽ ഒന്നാണ് കക്കിരി. ഇതിൽ 95 ശതമാനം വെള്ളവും അടങ്ങിയിട്ടുണ്ട്, ഇത് ശരീര താപനില നിയന്ത്രിക്കാൻ സഹായിക്കുന്നു. കക്കിരി നമുക്ക് വേണമെങ്കിൽ പച്ചയായി കഴിക്കാം അല്ലെങ്കിൽ ഉന്മേഷദായകമായ പാനീയങ്ങളാക്കി മാറ്റാവുന്നതുമാണ്. കൂടാതെ മറ്റൊരു ഫലപ്രദമായ മാർഗം സാലഡുകളിൽ ചേർക്കാം എന്നതാണ്.

ഇളനീർ
ഇളനീർ ഇലക്ട്രോലൈറ്റുകളാൽ സമ്പുഷ്ടമാണ്, ഇത് വളരെ ജലാംശം നൽകുന്നതാണ്, കൂടാതെ ശരീരത്തിന്റെ ദ്രാവക സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്നു. ഈ പാനീയം നിർജ്ജലീകരണം തടയുകയും വിയർപ്പിലൂടെ നഷ്ടപ്പെടുന്ന ധാതുക്കൾ വീണ്ടും ഉണ്ടാവാൻ സഹായിക്കുകയും ചെയ്യും. ഇളനീരിൽ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇതും ശരീരത്തിന് അനുയോജ്യമായ ഒന്നാണ്.

ഇലക്കറികൾ
ഉയർന്ന അളവിലുള്ള ജലാംശം ചൂടുപിടിക്കുന്നത് തടയാൻ അനുയോജ്യമായ ഭക്ഷണമാണ് ഇലക്കറികൾ. മാത്രമല്ല, അവ വയറിന് ലഘുവായി പ്രവർത്തിക്കുകയും ശരീരത്തെ തണുപ്പിക്കുകയും ചെയ്യുന്നു. വിയർപ്പിലൂടെ നഷ്ടപ്പെടുന്ന ധാതുക്കൾ വീണ്ടും നിറയ്ക്കാൻ ഇലക്കറികളിലെ ജലാംശം സഹായിക്കുന്നു. സലാഡുകളിലും തോരനായും ഒക്കെ നമുക്ക് അധികം വേവിക്കാതെ കഴിക്കാം.

നാരങ്ങാവെള്ളം
വേനൽക്കാലത്ത് ജലാംശം വർദ്ധിപ്പിക്കുന്ന ഒരു പ്രകൃതിദത്ത ശീതീകരണമാണ് ഇത്. വിറ്റാമിൻ സി ധാരാളം അടങ്ങിയ ഈ പാനീയം വേനൽക്കാല പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ഘടകമാണ്. വേനൽക്കാലത്ത് വ്യാപകമായി ഉപയോഗിക്കുന്ന നാരങ്ങാവെള്ളം ശരീരത്തെ വിഷവിമുക്തമാക്കുന്നതിനൊപ്പം തൽക്ഷണ തണുപ്പിക്കലിന് കൂടി വഴിയൊരുക്കുന്നു.

തണ്ണിമത്തൻ
തണ്ണിമത്തൻ വേനൽക്കാലത്തെ പ്രധാന ഭക്ഷണങ്ങളിൽ ഒന്നാണ്. ഇതിൽ 92 ശതമാനം വെള്ളവും അടങ്ങിയിരിക്കുന്നു. ഇലക്ട്രോലൈറ്റുകളാൽ സമ്പുഷ്ടമായതിനാൽ, ഈ ജ്യൂസിക് പഴം ശരീരത്തെ തണുപ്പിക്കുകയും ജലാംശം നിലനിർത്തുകയും ചെയ്യുന്നു. സൂര്യപ്രകാശത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്ന ലൈക്കോപീനും ഇതിൽ അടങ്ങിയിട്ടുണ്ട്. നിങ്ങൾക്ക് പഴം ഒരു ലഘുഭക്ഷണമായി ആസ്വദിക്കാം.
