
സാധാരണക്കാര്‍ക്ക് ഇരുട്ടടിയായി സ്വര്‍ണവില. സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 75000 കടന്നു. ഇന്ന് പവന് 80 രൂപ വര്‍ധിച്ചു. 75,040ലേക്കാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന് പത്തു രൂപയാണ് വര്‍ധിച്ചത്. 9380 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.Gold prices soar again
ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളില്‍ ഒന്നാണ് ഇന്ത്യ. ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണത്തിന്റെ രാജ്യാന്തര വില, കസ്റ്റംസ് ഡ്യൂട്ടി, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് എന്നിവയാണ് സ്വര്‍ണ വില നിശ്ചയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.