കേരളത്തിലെ സ്വർണവില ഇന്ന് വീണ്ടും വർദ്ധിച്ചു. ഇന്നലെ കുറഞ്ഞ വിലയ്ക്ക് പിന്നാലെയാണ് ഈ വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. ഗ്രാമിന് 50 രൂപയുടെ വർദ്ധനവാണ് ഇന്ന് ഉണ്ടായത്. അതോടെ 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 9,010 രൂപയിൽ നിന്ന് 9,060 രൂപയായി ഉയർന്നു. പവന് 400 രൂപ ഉയർന്ന് 72,080 രൂപയിൽ നിന്ന് 72,480 രൂപയായി.ഇന്നത്തെ 24 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 9,884 രൂപയും, 18 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 7,413 രൂപയുമാണ്.Gold prices rise again
കേരളത്തിലെ വെള്ളി വില അന്താരാഷ്ട്ര വിപണിയെ ആശ്രയിച്ചാണ് നിശ്ചയിക്കുന്നത്. ഡോളറുമായി രൂപയുടെ വിനിമയ മൂല്യത്തിൽ വരുന്ന മാറ്റങ്ങളും വെള്ളി വിലയെ നേരിട്ട് ബാധിക്കും.
ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളിലൊന്നാണ്. ഓരോ വർഷവും ടണ്ണുകളടങ്ങിയ സ്വർണം ഇന്ത്യ ഇറക്കുമതി ചെയ്യുന്നു. അതിനാൽ ആഗോള വിപണിയിലെ ചെറിയ വ്യത്യാസങ്ങളും സ്വർണവിലയിൽ നേരിയ ചലനങ്ങളുണ്ടാക്കാറുണ്ട്.
