കേരളത്തിലെ സ്വർണ്ണവിപണിയിൽ വെള്ളിയാഴ്ച വലിയ വിലക്കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന് സ്വർണത്തിന് 1560 രൂപയുടെ വർധനവുണ്ടായി. ഇതോടെ പവന്റെ വില 74,360 രൂപയിലെത്തിയതോടെ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയര്‍ന്ന നിരക്കായി മാറി. ഇതിന് മുമ്പ് ഏപ്രിൽ 22-ന് 74,320 രൂപ ആയിരുന്നു പരമാവധി വില. അതിനേക്കാൾ 40 രൂപ അധികവിലയാണ് ഇന്നു രേഖപ്പെടുത്തിയത്.Gold price at all-time record
ഗ്രാമിന് 196 രൂപയുടെ വർധനവോടെയാണ് സ്വർണവില ഇന്നലെ കാണിച്ച 9,100 രൂപയിൽ നിന്ന് 9,295 രൂപയായി ഉയർന്നത്.
