ഈ മാസത്തെ റെക്കോഡ് ഇടിവിന് ശേഷം സ്വഡർണവിലയിൽ ഇന്ന് ഉയർച്ച. ഇന്നലെ 1320 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയ സ്വർണം ഇന്ന് വിലയിൽ ചെറിയ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്.
ഇന്ന് ഗ്രാമിന് 15 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഇതോടെ 8,750രൂപയായിരുന്ന ഗ്രാമിന് ഇന്ന് 8,765 രൂപയായി വില. ഇതോടെ പവന് 120 രൂപ വർദ്ധിച്ച് 70,000 രൂപയിൽ നിന്ന് 70,120 രൂപയിൽ എത്തി. ഇന്നത്തെ വെള്ളി വില ഗ്രാമിന് ₹109 രൂപയും കിലോഗ്രാമിന് ₹1,09,000 രൂപയുമാണ്.
