എമ്പുരാന് സിനിമ ഒരു ഗംഭീര വിജയമായാല്‍ തൊട്ടടുത്ത ദിവസം താന്‍ ചെയ്യുന്ന കാര്യം എന്തായിരിക്കുമെന്ന് പറയുകയാണ് പൃഥ്വിരാജ്. വിജയ പരാജയങ്ങൾ എങ്ങനെയാണ് താൻ ഹാൻഡിൽ ചെയ്യുന്നതെന്നും പൃഥ്വിരാജ് പറയുന്നു. വിജയിക്കുമ്പോൾ നമ്മുക്ക് ചുറ്റും ഒരുപാട് ഓപ്ഷനുകൾ ഉണ്ടാകുമെന്നും എന്നാൽ പരാജപ്പെടുമ്പോഴാണ് തിരഞ്ഞെടുക്കേണ്ട വഴിയെക്കുറിച്ച് വ്യക്തത വരുകയുള്ളുവെന്നും പൃഥ്വിരാജ് പറഞ്ഞു.
‘ഞാന്‍ എല്ലായ്പ്പോഴും പറയുന്ന ഒരു കാര്യമുണ്ട്. വിജയത്തേയും പരാജയത്തേയും ഒരുപോലെ കാണാനും പരിഗണിക്കാനും സാധിക്കണം എന്നതാണ് അത്. എനിക്ക് വലിയ വിജയങ്ങള്‍ ലഭിക്കുമ്പോള്‍ എനിക്ക് ഒരു പാര്‍ട്ടിയൊക്കെ വെച്ച് ആ വിജയം ആഘോഷിക്കാം. സക്സസ് സെലിബ്രേഷനുകള്‍ നടത്താം. എന്നാല്‍ അടുത്ത ദിവസം മുതല്‍ ഞാന്‍ എന്റെ സ്പേസിലേക്ക് മടങ്ങണം. ഒരു മാസം ഒരു സിനിമയുടെ വിജയം ആഘോഷിക്കുന്ന ആളല്ല ഞാന്‍. വളരെക്കാലം ആ ആഘോഷം മനസില്‍കൊണ്ട് നടക്കുന്ന ആളല്ല. എമ്പുരാന് മാര്‍ച്ച് 27 ന് റിലീസായി അതൊരു ഗ്രാന്‍ഡ് സക്സസ് ആയാല്‍ ഞാന്‍ ദൈവത്തിന് നന്ദി പറയും.
