മമ്മൂട്ടിയുടെ വരാനിരിക്കുന്ന ചിത്രമാണ് ബസൂക്ക. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്ഡേഷൻ ആണ് പുറത്തുവരുന്നത്. ബസൂക്ക ഏപ്രില്‍ 10 റിലീസാകുമെന്നും ട്രെയിലര്‍ ഉടൻ പുറത്തിറങ്ങുമെന്നും മമ്മൂട്ടി വ്യക്തമാക്കിയിരിക്കുകയാണ്.
ചിത്രത്തിന്റെ റണ്ണിംഗ് ടൈം നേരത്തെ, സിനിമ അനലിസ്റ്റുകളായ സൗത്ത്വുഡ് എക്സിലൂടെ പുറത്തുവിട്ടിരുന്നു. രണ്ട് മണിക്കൂറും 31 മിനിറ്റുമായിരിക്കും ചിത്രത്തിന്റെ ദൈര്‍ഘ്യമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതില്‍ മാറ്റങ്ങള്‍ ഉണ്ടായാക്കുമെന്നും സിനിമാ അനലിസ്റ്റുകള്‍ സൂചിപ്പിക്കുന്നുണ്ട്. ഏപ്രില്‍ 10നാണ് ബസൂക്ക തിയറ്ററുകളില്‍ എത്തുന്നത്.
മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോൻ ആദ്യമായി വേഷമിടുന്നു എന്ന പ്രത്യേകത ബസൂക്കയ്ക്കുണ്ട്. ഛായാഗ്രാഹണം നിമേഷ് രവി നിര്‍വഹിക്കുന്ന ചിത്രത്തില്‍ സണ്ണി വെയ്ൻ, ജഗദീഷ്, ഷറഫുദ്ദിൻ സിദ്ധാർത്ഥ് ഭരതൻ, ഡീൻ ഡെന്നിസ്, സ്ഫടികം ജോർജ്, ദിവ്യാ പിള്ള, ഷൈൻ ടോം ചാക്കോ എന്നിവരും മമ്മൂട്ടിക്കൊപ്പം പ്രധാന വേഷങ്ങളില്‍ ഉണ്ട്.
