പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന എമ്പുരാന്റെ ട്രെയിലർ അപ്ഡേറ്റ് പുറത്ത് വന്നിരിക്കുകയാണ്. ചിത്രത്തിൻ്റെ ട്രെയിലർ നാളെ റിലീസ് ചെയ്യും. ഉച്ചയ്ക്ക് 1:08 ന് ആകും ട്രെയിലർ റിലീസ് ചെയ്യുക. ഇതോട് അനുബന്ധിച്ചുള്ള പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
അതേസമയം അടുത്തിടെ ട്രെയിലർ രജനികാന്തിനെ പൃഥ്വിരാജ് കാണിച്ചിരുന്നു. തെന്നിന്ത്യൻ സിനിമാ പ്രേമികളും ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവർ ചേർന്ന് നിർമ്മിച്ച മോഹൻലാൽ ചിത്രം എമ്പുരാൻ മാർച്ച് 27ന് തിയറ്ററിൽ എത്തും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനാണ്. കൂടാതെ ചിത്രത്തിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത് മുരളി ഗോപിയാണ്.
