ബ്രോ ഡാഡി’ സിനിമയുടെ കഥ മമ്മൂട്ടിക്ക് ഇഷ്ടമായിട്ടും താരം അത് വേണ്ടെന്ന് വച്ചതിനെ കുറിച്ച് പറഞ്ഞ് പൃഥ്വിരാജ്. മോഹന്‍ലാല്‍ ആയിരുന്നില്ല, മമ്മൂട്ടി ആയിരുന്നു ബ്രോ ഡാഡിക്കായി പൃഥ്വിരാജിന്റെ ആദ്യ ചോയിസ്. മമ്മൂട്ടിയോട് കഥ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. എന്നാല്‍ മറ്റൊരു സിനിമയുടെ തിരക്കിലായതിനാല്‍ താരത്തിന് ചെയ്യാന്‍ സാധിച്ചില്ല എന്നാണ് പൃഥ്വിരാജ് പറയുന്നത്.
ഒരു കോട്ടയം കുഞ്ഞച്ചൻ സ്റ്റൈലിൽ, ക്രിസ്ത്യൻ കുടുംബത്തിലെ തോട്ടം ഉടമയായ ഒരു കഥാപാത്രമാക്കി ജോൺ കാറ്റാടിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കാനായിരുന്നു എന്റെ ആഗ്രഹം.
മമ്മൂക്കയോട് ആണ് ഈ കഥ ആദ്യം പറഞ്ഞതെന്ന് ലാലേട്ടന് അറിയാമായിരുന്നു. മമ്മൂക്ക ജോണ്‍ കാറ്റാടി ആയി വന്നിരുന്നേല്‍ ആ കഥ നടക്കുന്നത് പാലായില്‍ ആയിരിക്കും.”
”കോട്ടയം കുഞ്ഞച്ചനില്‍ അദേഹം ചെയ്തതുപോലെ ഉള്ള മധ്യതിരുവിതാംകൂര്‍ ഭാഷയൊക്കെ പറയുന്ന ക്രിസ്ത്യന്‍ കുടുംബം ആയിരിക്കും ജോണ്‍ കാറ്റാടിയുടെത്. പെണ്‍കുട്ടിയുടെ കുടുംബം കൊച്ചി സിറ്റിയില്‍ താമസിക്കുന്ന കുടുംബം ആയിരിക്കും. വലിയ വിദ്യാഭ്യാസമില്ലാത്ത ഒരു പ്ലാന്റര്‍ കുടുംബം ജീവിതത്തില്‍ വരുന്ന സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് മോഡേണ്‍ സൊസൈറ്റിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ വീട്ടുകാരേക്കാള്‍ പക്വതയോടെ ആയിരിക്കും.”
അങ്ങനെ ആരും ഇതുവരെ മമ്മൂക്കയെ വെച്ച് ചിന്തിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. അദ്ദേഹത്തിനോട് ഞാന്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹത്തിനും കഥ ഇഷ്ടമായി. പക്ഷെ ഈ സിനിമ പെട്ടന്ന് ചെയ്യാന്‍ സാധിക്കില്ല കുറച്ച് കഴിഞ്ഞു മതിയോ എന്ന് അദ്ദേഹം ചോദിച്ചു. അദ്ദേഹത്തിന് വേണ്ടി കാത്തിരിക്കാന്‍ എനിക്ക് പ്രയാസം ഉണ്ടായിരുന്നില്ല. എന്നാല്‍ കൊവിഡ് സമയമായാതിനാല്‍ 50 പേര് മാത്രം വെച്ച് ചെയ്യാവുന്ന ഒരു സിനിമ എന്ന നിലയില്‍ ഞാന്‍ ആലോചിച്ച ചെറിയ സിനിമയായിരുന്നു ബ്രോ ഡാഡി.”
