മലയാളത്തില്‍ നിന്ന് ഈ വര്‍ഷമെത്തിയ അപൂര്‍വ്വം ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നാണ് കുഞ്ചാക്കോ ബോബന് നായകനായ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി. വ്യത്യസ്തമായ പൊലീസ് കഥകളിലൂടെ പ്രേക്ഷകരെ മുന്‍പും അമ്പരപ്പിച്ചിട്ടുള്ള ഷാഹി കബീര്‍ തിരക്കഥ രചിച്ച ചിത്രമാണിത്. നവാഗതനായ ജിത്തു അഷ്റഫ് ആണ് സംവിധാനം. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം തിയറ്ററുകളില്‍ എത്തിയത് ഫെബ്രുവരി 20 ന് ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും കാണാനാവും
