തൊട്ടതെല്ലാം പൊന്നാക്കുന്ന നടനാണ് ബേസിൽ എന്നും നടന്റെ ഗംഭീര പ്രകടനമാണ് സിനിമയിലേത് എന്നുമാണ് പ്രേക്ഷക അഭിപ്രായങ്ങൾ
ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് പൊന്മാൻ. ആദ്യ ദിനം മുതൽ ഗംഭീര പ്രേക്ഷക പ്രതികരണമായിരുന്നു സിനിമ നേടിയിരുന്നത്. ഒരു ഫാമിലി ത്രില്ലർ മൂഡിൽ കഥ പറയുന്ന ചിത്രത്തിൽ സജിൻ ഗോപുവും പ്രധാന വേഷത്തിലെത്തിയിരുന്നു. തിയേറ്ററുകളിൽ ഹിറ്റടിച്ച ചിത്രം ഇപ്പോൾ ഒടിടിയിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് സിനിമയ്ക്കും ബേസിൽ ജോസഫിനും ലഭിക്കുന്നത്. തമിഴ്, തെലുങ്ക് പ്രേക്ഷകരിൽ നിന്നും സിനിമയ്ക്ക് വലിയ കയ്യടികളാണ് ലഭിക്കുന്നത്
തനി തങ്കമാണ് പൊൻമാൻ എന്നും അഭിനേതാക്കൾ എല്ലാവരും മികച്ച പ്രകടനങ്ങൾ ആണ് നൽകിയതെന്നും കമന്റുകൾ ഉണ്ട്. തമിഴ്, തെലുങ്ക് പ്രേക്ഷകരിൽ നിന്നും സിനിമയ്ക്ക് വലിയ കയ്യടികളാണ് ലഭിക്കുന്നത്. മലയാള സിനിമ വീണ്ടുമൊരു മികച്ച ചിത്രം നിർമിച്ചിരിക്കുന്നു എന്നാണ് അവരുടെ പ്രതികരണങ്ങൾ. വളരെ കോംപ്ലക്സ് ആയ കഥപറച്ചിലിനെ പ്രേക്ഷകരെ ആകർഷിക്കും വിധം അവതരിപ്പിച്ച സംവിധായകൻ ജ്യോതിഷ് ശങ്കറിനും അഭിനന്ദനങ്ങൾ ലഭിക്കുന്നുണ്ട്.
