പ്രേക്ഷകരിൽ ഒട്ടേറെ കൗതുകം ജനിപ്പിച്ചിരിക്കുന്ന ചിത്രമാണ് മലയാളത്തിലെ ആദ്യത്തെ ഹൈബ്രിഡ്-ത്രിഡി, അനിമേഷൻ ആന്റ് ലൈവ് ആക്ഷൻ-ത്രിഡി സിനിമയായ ‘ലൗലി’. ഏപ്രിൽ നാലിന് പ്രദർശനത്തിനേതാണ് ഒരുങ്ങുന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായിരിക്കുകയാണ്. സാൾട്ട് ആൻഡ് പെപ്പെർ, ടാ തടിയാ, ഇടുക്കി ഗോൾഡ്, മായാനദി എന്നീ സൂപ്പർഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തായ ദിലീഷ് കരുണാകരന്റെ സംവിധാനത്തിൽ സൂപ്പർ ഹിറ്റ് സംവിധായകനായ ആഷിഖ് അബുവിന്റെ ഛായാഗ്രഹണത്തിലൂടെ ഒരുങ്ങുന്ന ചിത്രമാണ് “ലൗലി”. ഈച്ച മരിച്ചാൽ പ്രേതമാകുമോ? ഈച്ചയ്ക്ക് മനുഷ്യരോട് സംസാരിക്കാനാവുമോ?… തുടങ്ങി ഒട്ടേറെ ചോദ്യങ്ങളാണ് ടീസർ കണ്ട പ്രേക്ഷകർ ചോദിക്കുന്നത്.
യുവതാരം മാത്യുതോമസാണ് നായകനായിട്ട് എത്തുന്നത്. മാത്യുവിന്റെ നായികയായി എത്തുന്നത് ഒരു അനിമേഷൻ ഈച്ചയും. വേനലവധിക്കാലത്ത് പ്രത്യേകിച്ച് കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ടാണ് ഈ ത്രീഡി ചിത്രം പുറത്തിറങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. ഒരു ആനിമേറ്റഡ് ക്യാരക്ടർ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രം എന്ന പ്രത്യേകതയും ‘ലൗലി’യ്ക്കുണ്ട്. ഹോളിവുഡിലും മറ്റും മുഖ്യധാരാ സിനിമാ താരങ്ങൾ തന്നെ ആനിമേറ്റഡ് ക്യാരക്ടറുകൾക്ക് ശബ്ദം നൽകുന്നതുപോലെ ഈ ചിത്രത്തിൽ നായികയായെത്തുന്ന ഈച്ചയ്ക്ക് ശബ്ദം കൊടുത്തിരിക്കുന്നത് മലയാള സിനിമയിൽ സജീവമായ ഒരു താരമായ നടി ഉണ്ണിമായ പ്രസാദാണ് ആണെന്നാണ് ടീസർ നൽകുന്ന സൂചന. അശ്വതി മനോഹരൻ, ഉണ്ണിമായ,മനോജ് കെ ജയൻ, ഡോക്ടർ അമർ രാമചന്ദ്രൻ, അരുൺ,ആഷ്ലി, പ്രശാന്ത് മുരളി, ഗംഗ മീര,കെ പി ഏ സി ലീല എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ.
ചിത്രത്തിന്റേതായി ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും വിരൽ ആയിരുന്നു. ഒരു വലിയ ഈച്ചയുടെ മുന്നിൽ ഒരു കുഞ്ഞ് മനുഷ്യൻ നിൽക്കുന്നതായിട്ടാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണിച്ചിരുന്നത്. സെമി ഫാൻറസി ജോണറിലെത്തുന്ന ചിത്രം വെസ്റ്റേൺ ഗട്ട്സ് പ്രൊഡക്ഷൻസിൻറെയും നേനി എൻറർടെയ്ൻമെൻറ്സിൻറേയും ബാനറിൽ ശരണ്യ സി. നായരും ഡോ. അമർ രാമചന്ദ്രനും ചേർന്നാണ് നിർമിക്കുന്നത്.
