പതിനഞ്ച് വര്‍ഷത്തെ സൗഹൃദമാണ് ഒടുവില്‍ താലികെട്ടിലേക്ക് എത്തുന്നത്.
കൊച്ചി: നടി അഭിനയ വിവാഹിതയാകുന്നു. നടി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലിട്ട പോസ്റ്റിലൂടെ വിവാഹം നിശ്ചയിച്ച കാര്യം അറിയിച്ചത്. ബാല്യകാലം മുതല്‍ പരിചയമുള്ള സുഹൃത്തിനെയാണ് അഭിനയ വിവാഹം കഴിക്കുന്നത്. പതിനഞ്ച് വര്‍ഷത്തെ സൗഹൃദമാണ് ഒടുവില്‍ താലികെട്ടിലേക്ക് എത്തുന്നത്. വിവാഹ നിശ്ചയ മോതിരം അണിഞ്ഞ കൈകളുടെ ചിത്രം പങ്കുവെച്ചാണ് നടി സന്തോഷവാർത്ത അറിയിച്ചത്. ‘മണികൾ മുഴങ്ങട്ടെ, അനുഗ്രഹവർഷമുണ്ടാകട്ടെ, എന്നെന്നേക്കുമായുള്ള യാത്രയുടെ തുടക്കംകുറിക്കുന്നു’ എന്നാണ് അഭിനയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
ജന്മന സംസാര ശേഷിയും കേള്‍വി ശക്തിയും ഇല്ലാത്ത അഭിനയ ഈ പരിമിതികളെ മറികടന്നാണ് തെന്നിന്ത്യന്‍ ഭാഷകളില്‍ വിവിധ ചിത്രങ്ങളില്‍ തന്റെ സാന്നിധ്യം അറിയിച്ചത്. തമിഴില്‍ സമുദ്രകനി സംവിധാനം ചെയ്ത നാടോടികളാണ് അഭിനനയുടെ ആദ്യ ചിത്രം. ഇതുവരെ 58 ചിത്രങ്ങളില്‍ അഭിനയ അഭിനയിച്ചിട്ടുണ്ട്. ഒരു നര്‍ത്തകി കൂടിയാണ് അഭിനയ. ലാൽ നായകനായ ഐസക് ന്യൂട്ടൺ സൺ ഓഫ് ഫിലിപ്പോസ് എന്ന സിനിമയിലൂടെയാണ് അഭിനയ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. ജോജു ജോർജ് ചിത്രം ‘പണി’യിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. . ഈ ചിത്രത്തിന്റെ പ്രമോഷനിടെ തനിക്ക് ഒരു ബോയ് ഫ്രണ്ട് ഉണ്ടെന്നും പതിനഞ്ച് കൊല്ലമായി നീളുന്ന ബന്ധമാണെന്ന് അഭിനയ പറഞ്ഞിരുന്നു
